---
title: "പരിയാരത്ത് യുവതിയും മക്കളും കിണറ്റിൽ ചാടിയ സംഭവം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307584/death_information"
published_at: "2025-08-10T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898206dde168_Screenshot_20250810_100007_VN_-_Video_Editor.jpg"
keywords: []
---

# പരിയാരത്ത് യുവതിയും മക്കളും കിണറ്റിൽ ചാടിയ സംഭവം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

> **Lead Summary:** പരിയാരം: ജൂലായ് 25ന് ഭാര്യയും രണ്ട് മക്കളും ചേർന്ന് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.

## Article Content

പരിയാരം: ജൂലായ് 25ന് ഭാര്യയും രണ്ട് മക്കളും ചേർന്ന് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ മരിച്ചു. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം.

ധനേഷ്-ധനജ ദമ്പതികളുടെ മക്കളാണ് ധ്യാൻകൃഷ്ണയും അനിയനും. അനിയൻ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഭർത്താവിന്റെ അമ്മ ശ്യാമളക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായ പീഡനം നടത്തിയെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307584/death_information)