---
title: "നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി"
english_title: "kaappa kannur city police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30721/kaappa-kannur-city-police"
published_at: "2022-03-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62289b9512f0f_Untitled-2 web-Recovered.jpg"
keywords: []
---

# നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:** **കണ്ണൂര്‍:** കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കര കണ്ണോത്ത് വീട്ടിൽ പുതിയ മാളിയേക്കല്‍ മുഹമ്മദ് ഒനാസിസ് നെയാണ് നാടുകടത്തിയത്. \

## Article Content

**കണ്ണൂര്‍:** കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കര കണ്ണോത്ത് വീട്ടിൽ പുതിയ മാളിയേക്കല്‍ മുഹമ്മദ് ഒനാസിസ് നെയാണ് നാടുകടത്തിയത്. \

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ.പി.എസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍ നായരാണ് ഉത്തരവിറക്കിയത് . അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസ്സ് പ്രതിയാണ് മുഹമ്മെദ് ഒനാസിസ്.

പ്രതിയുടെ പേരില്‍ നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയി ആറോളം ക്രിമിനല്‍ കേസ്സുകള്‍ ഉണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30721/kaappa-kannur-city-police)