---
title: "11 വയസ്സുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നമാക്കി പ്രചരിപ്പിച്ചു: പരിയാരം പോലീസ് കേസെടുത്തു"
english_title: "pocso case for morfing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30669/pocso-case-for-morfing"
published_at: "2022-03-09T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62286aaa8321c_images (3).jpg"
keywords: []
---

# 11 വയസ്സുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നമാക്കി പ്രചരിപ്പിച്ചു: പരിയാരം പോലീസ് കേസെടുത്തു

> **Lead Summary:** **പരിയാരം: **പതിനൊന്നുവയസുകാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് നഗ്നമാക്കി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

## Article Content

**പരിയാരം: **പതിനൊന്നുവയസുകാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്ത് നഗ്നമാക്കി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പരിയാരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

പരിയാരം സ്റ്റേഷന്‍ പരിധിയിലെ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ തലഭാഗത്തോടൊപ്പം നഗ്നമായ ഉടല്‍ ചേര്‍ത്ത് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതായാണ് പരാതി.

സൈബർസെല്ലിന്റെ സഹായത്തോടെ പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു. ഫെബ്രുവരി 25 ന് ശേഷമുള്ള ദിവസങ്ങളിലാണ് അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30669/pocso-case-for-morfing)