---
title: "പരിയാരത്ത് ഭർത്താവും അമ്മയും സഹോദരിയും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു"
english_title: "Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306591/pariyaram"
published_at: "2025-08-05T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ad46bac88_Screenshot_20250805_123521_Google.jpg"
keywords: []
---

# പരിയാരത്ത് ഭർത്താവും അമ്മയും സഹോദരിയും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

> **Lead Summary:** പരിയാരം: ഭർത്താവും അമ്മയും സഹോദരിയും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

പരിയാരം: ഭർത്താവും അമ്മയും സഹോദരിയും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ഏഴിലോട് പുറച്ചേരി സ്വദേശിനി അനാമിക ജനാർദ്ദൻ്റെ പരാതിയിലാണ് ഭർത്താവ് അനൂപ് ഗംഗാധരൻ, അമ്മ രജിത, സഹോദരി അനുപമ എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.

2023 ഡിസംബർ 25 ന് വിവാഹിതരായ ഇരുവരും ഭർത്താവിൻ്റെ പുറച്ചേരിയിലെ വീട്ടിലും ദുബായിലെ ജോലി സ്ഥലത്തുമായി താമസിച്ചുവരവെ മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306591/pariyaram)