---
title: "കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306339/rainy_updates"
published_at: "2025-08-04T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689030ab1d4ac_Screenshot_20250804_093126_Chrome.jpg"
keywords: []
---

# കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. 14 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

## Article Content

കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. 14 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് ഉള്ള ജില്ലകൾ:

 പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

എറണാകുളം

ഇടുക്കി

തൃശൂർ

യെല്ലോ മുന്നറിയിപ്പ് ഉള്ള ജില്ലകൾ:

. തിരുവനന്തപുരം

കൊല്ലം

പാലക്കാട്

മലപ്പുറം

കോഴിക്കോട്

 വയനാട്

കണ്ണൂർ

കാസർകോട്

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്.

ശക്തമായ കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 7 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306339/rainy_updates)