---
title: "പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306309/accident"
published_at: "2025-08-03T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f93184c87f_Screenshot_20250803_221913_VN_-_Video_Editor.jpg"
keywords: []
---

# പാളിയത്ത് വളപ്പിൽ വാഹനാപകടം: ഒരാൾ മരിച്ചു

> **Lead Summary:** പാളിയത്ത് വളപ്പ് ചിത്രാ തീയേറ്ററിന് സമീപം ഇന്ന് വൈകുന്നേരം 8:15-ന് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചാംപീടിക ഭാഗത്തുനിന്നും പാളിയത്ത് വളപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 Z 1932 നമ്പർ ഇലക്ട്രിക് സ്കൂട്ടറിനെ പിന്നിൽ നിന്നും വന്ന KL 86 A 6807 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.

## Article Content

പാളിയത്ത് വളപ്പ് ചിത്രാ തീയേറ്ററിന് സമീപം ഇന്ന് വൈകുന്നേരം 8:15-ന് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചാംപീടിക ഭാഗത്തുനിന്നും പാളിയത്ത് വളപ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59 Z 1932 നമ്പർ ഇലക്ട്രിക് സ്കൂട്ടറിനെ പിന്നിൽ നിന്നും വന്ന KL 86 A 6807 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്ത‌ രണ്ട് പേരും സ്കൂട്ടർ യാത്രികനും പരിക്കേറ്റു. ഇവരെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അതുൽ (23) മരണപ്പെട്ടു. ശ്രീരാഗ്, മറ്റൊരാൾ എന്നിവരുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306309/accident)