---
title: "മരുമകൾ കിണറ്റിൽ ചാടിയ സംഭവം:  അമ്മായിമ്മക്കെതിരെ കേസെടുത്തു"
english_title: "Police case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306214/police-case"
published_at: "2025-08-03T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മരുമകൾ കിണറ്റിൽ ചാടിയ സംഭവം:  അമ്മായിമ്മക്കെതിരെ കേസെടുത്തു

> **Lead Summary:** പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

കണ്ണപുരം കീഴറ വള്ളഉുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്.

ധനജയുടെ ഭര്‍ത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മയാണ് ശ്യാമള.

ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306214/police-case)