---
title: "കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം"
english_title: "bike accident kolachery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30615/bike-accident-kolachery"
published_at: "2022-03-09T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62283279c1cbe_Untitled-2 web.jpg"
keywords: []
---

# കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **കൊളച്ചേരി :** പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

## Article Content

**കൊളച്ചേരി :** പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.

കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ അപകടത്തിൽ കനാലിലേക്ക് പതിക്കുകയാണ് ഉണ്ടായത്.ഇദ്ദേഹം കനാലിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരത്തിന് ശേഷം അത് വഴി നടന്നു വരുന്ന കുട്ടികൾ കനാലിലെ സ്കൂട്ടറിൻ്റെ ശബ്ദം കേട്ട് നോക്കിയപ്പോൾ കാണുകയും തുടർന്ന് പരിസരവാസികളെ അറിയിക്കുകയുമായിരുന്നു.

നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കമ്പിലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30615/bike-accident-kolachery)