---
title: "സി.പി.ഐ(എം) പ്രവർത്തകൻ കെ.പി. കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306144/death_information"
published_at: "2025-08-02T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e41ac9793a_Screenshot_20250802_221537_VN_-_Video_Editor.jpg"
keywords: []
---

# സി.പി.ഐ(എം) പ്രവർത്തകൻ കെ.പി. കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പയിൽ വെള്ളാവ് സ്വദേശിയായ സി.പി.ഐ(എം) പ്രവർത്തകൻ കെ.പി. കുഞ്ഞിരാമൻ അന്തരിച്ചു. സി.പി.ഐ(എം) വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.

## Article Content

തളിപ്പറമ്പയിൽ വെള്ളാവ് സ്വദേശിയായ സി.പി.ഐ(എം) പ്രവർത്തകൻ കെ.പി. കുഞ്ഞിരാമൻ അന്തരിച്ചു. സി.പി.ഐ(എം) വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.

1974ൽ പാർട്ടിയിൽ അംഗത്വമെടുത്ത അദ്ദേഹം വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായും കർഷക തൊഴിലാളി യൂണിയൻ നേതാവായും പ്രവർത്തിച്ചു. കുറ്റേരി സർവീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ സംഘം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

വെള്ളാവ് വായനശാലയുടെ സ്ഥാപക നേതാവ്അടിയന്തിരാവസ്ഥ കാലത്ത് എതിരാളികൾ വായനശാല അക്രമിച്ചപ്പോൾചെറുത്തു നിന്ന വരിൽ പ്രധാനിയാണ്. തട്ടുമ്മൽ സംഘചേതന ക്ലബ് രൂപീകരിക്കുവാൻമുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്.മാർക്കിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് 50 വർഷം പൂർത്തിയാക്കി പാർട്ടിയുടെ ആദരവ് ഏറ്റു വാങ്ങിയ നേതാവാണ്.

ഭാര്യ നളിനി

മക്കൾ : മനോജ്‌ കുമാർ ( ഗൾഫ് ), മഹേഷ്‌ (എറണാകുളം )മിനി.മരുമക്കൾ :വിനീത (ചെറുകുന്ന് ), ഗണേശൻ ( മോറാഴ ), ബിജി (വെള്ളോറ ). സഹോദരങ്ങൾ ദേവി, ജയദേവൻ,പരേതനായ കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വെള്ളാവിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306144/death_information)