---
title: "പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം :മദ്രസ അധ്യാപകൻ അറസ്റ്റിൽ "
english_title: "Pocso_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306111/pocso_case"
published_at: "2025-08-02T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dfa5ec52fc_IMG-20250802-WA0110.jpg"
keywords: []
---

# പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം :മദ്രസ അധ്യാപകൻ അറസ്റ്റിൽ 

> **Lead Summary:** തളിപ്പറമ്പ് :തളിപ്പറമ്പിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.ഓണപ്പറമ്പ് സിദ്ദിഖ്‌ നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദ് ആണ് തളിപ്പറമ്പ കോടതിയിൽ കീഴടങ്ങിയത്.ജൂലൈ 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

തളിപ്പറമ്പ് :തളിപ്പറമ്പിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.ഓണപ്പറമ്പ് സിദ്ദിഖ്‌ നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദ് ആണ് തളിപ്പറമ്പ കോടതിയിൽ കീഴടങ്ങിയത്.ജൂലൈ 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയിൽ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ച് സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നാണ് കേസ്. ഇതിനുമു മ്പുള്ള മറ്റൊരു ദിവസവും സമാന അനു ഭവം കുട്ടിക്കുണ്ടായിരുന്നു. പരാതിയെത്തു ടർന്ന് തളിപ്പറമ്പ പോലീസ് പോക്സോ വകു പ്പിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന തിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306111/pocso_case)