---
title: "ഓണക്കാലത്ത് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന:ഓണം സ്പെഷ്യൽ ഡ്രൈവ് "
english_title: "Onam Special Drive "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306108/onam-special-drive"
published_at: "2025-08-02T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688df6dcee254_Screenshot_20250802_165624_Chrome.jpg"
keywords: []
---

# ഓണക്കാലത്ത് എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധന:ഓണം സ്പെഷ്യൽ ഡ്രൈവ് 

> **Lead Summary:** ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിൻ്റെയും സംഭരണവും വിപണനവും തടയാൻ എക്സൈസ് വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തും. സെപ്റ്റംബർ 4 മുതൽ 10 വരെ ജില്ലയിൽ തീവ്ര പരിശോധനകൾ ഉണ്ടാകും.

## Article Content

ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിൻ്റെയും സംഭരണവും വിപണനവും തടയാൻ എക്സൈസ് വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തും. സെപ്റ്റംബർ 4 മുതൽ 10 വരെ ജില്ലയിൽ തീവ്ര പരിശോധനകൾ ഉണ്ടാകും.

എക്സൈസ് പ്രിവൻ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കും. ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം.

താലൂക്ക് തലത്തിൽ എക്സൈസ് സിഐമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കും. അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുന്നതിന് ബോർഡർ പട്രോളിംഗ് യൂണിറ്റും പ്രവർത്തിക്കും.

പൊലീസ്, കോസ്റ്റൽ പൊലീ സ്, റവന്യൂ, വനം, മോട്ടോർ വാഹന വകു പ്പുകൾ, മറൈൻ എൻഫോഴ്സസ്മെന്റ്, ആർ. പി.എഫ് എന്നിവയുടെ സംയുക്ത പരി ശോധനകളും നടത്തും. മദ്യം, മയക്കുമരു ന്ന് കേസുകൾ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കും വകുപ്പി നെ അറിയിക്കാം. വിവരങ്ങൾ പൂർണമാ യും രഹസ്യമായി സൂക്ഷിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306108/onam-special-drive)