---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ സദസ്സും സംഘടിപ്പിച്ചു"
english_title: "darul falah islamic academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30547/darul-falah-islamic-academy"
published_at: "2022-03-08T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622768586588a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ സദസ്സും സംഘടിപ്പിച്ചു. ദാറുൽ ഫലാഹ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൾ ഉമർ ഹുദവി പൂളപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

ദാറുൽ ഫലാഹ് ഇസ്ലാമിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഖത്മുൽ ഖുർആൻ സദസ്സും സംഘടിപ്പിച്ചു. ദാറുൽ ഫലാഹ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൾ ഉമർ ഹുദവി പൂളപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി.

ജുനൈദ് ഹസനി ചെർക്കള രചിച്ച അനുസ്മരണ ഗാനം മുസമ്മിൽ കുപ്പം ആലപിക്കുകയും ഖത്മുൽ ഖുർആൻ ദുആ സദസ്സ് ഉസ്താദ് ഹൈദരലി ഫൈസി നേതൃത്വം നൽകുകയും ചെയ്തു. വേദിയിൽ ദാറുൽ ഫലാഹ് സെക്രട്ടറി അഡ്വ കുട്ടുകാൻ മൊയ്‌ദു, ട്രഷറർ സൈനുദ്ധീൻ ഹാജി, കെ കെ അബ്ദുല്ല ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30547/darul-falah-islamic-academy)