---
title: "വിസ തട്ടിപ്പ്: കണ്ണപുരം സ്വദേശി 23 വർഷത്തിന് ശേഷം തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "visa fraude case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30523/visa-fraude-case"
published_at: "2022-03-08T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227443f83477_news card.jpg"
keywords: []
---

# വിസ തട്ടിപ്പ്: കണ്ണപുരം സ്വദേശി 23 വർഷത്തിന് ശേഷം തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : ** വിസ നൽകാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി പറ്റിച്ച് 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്നിലെ പൂഞ്ഞാൻ കടവത്ത് വീട്ടിൽ അബ്ദുൾ കരീം നെയാണ് തളിപ്പറമ്പ് ഡിവൈ.എസ് പി. ടി.കെ.രത്നകുമാറിൻ്റെ സ്പെഷ്യൽ സ്ക്വാഡ് ഇന്ന് രാവിലെ പാപ്പിനിശേരിയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ് : ** വിസ നൽകാമെന്ന് പറഞ്ഞ് 25,000 രൂപ വാങ്ങി പറ്റിച്ച് 23 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കണ്ണപുരം ചെറുകുന്നിലെ പൂഞ്ഞാൻ കടവത്ത് വീട്ടിൽ അബ്ദുൾ കരീം നെയാണ് തളിപ്പറമ്പ് ഡിവൈ.എസ് പി. ടി.കെ.രത്നകുമാറിൻ്റെ സ്പെഷ്യൽ സ്ക്വാഡ് ഇന്ന് രാവിലെ പാപ്പിനിശേരിയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.

കൂവേരിയിലെ പ്രവീൺ രാജ് എന്നയാളോട് 1999 ലാണ് കരീം പണം വാങ്ങിയത്.വിസയോ പണമോ ലഭിക്കാത്തതിനെ തുടർന്ന് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. കേസിൽ 2004ൽ കരീമിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ബോംബെ, ദുബായ് എന്നിവിടങ്ങളിൽ ദീർഘകാലം ഒളിവിൽ കഴിഞ്ഞ കരീം അടുത്തിടെയാണ് നാട്ടിലെത്തിയത്.

ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.ദിലീപ് കുമാർ, എ.എസ്.ഐ.പ്രേമരാജൻ, സീനിയർ സി.പി.ഒ അബ്ദുൾ ജബ്ബാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30523/visa-fraude-case)