---
title: "രണ്ട് കിലോ കഞ്ചാവുമായി കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ "
english_title: "kanjaav case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30468/kanjaav-case"
published_at: "2022-03-08T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227085f4511f_download (13).jpg"
keywords: []
---

# രണ്ട് കിലോ കഞ്ചാവുമായി കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ 

> **Lead Summary:** **കണ്ണൂർ : **എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും കണ്ണൂർ ഐ. ബിയും നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കര റോഡരികിൽ വച്ച് 2 കിലോ കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റു ചെയ്തു.

## Article Content

**കണ്ണൂർ : **എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും കണ്ണൂർ ഐ. ബിയും നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കര റോഡരികിൽ വച്ച് 2 കിലോ കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റു ചെയ്തു.

ഒഡിഷ നയാഗ്ര ജില്ലയിൽ ദാമോദർപൂർ സ്വദേശി നിരജ്ഞ പ്രധാനെയാണ് ( 26) അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ അഡോൺ ഗോഡ്ഫ്രഡ് , എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രജ്ഞിത് കുമാർ, എം. സജിത്ത്, കെ. പി. റോഷി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30468/kanjaav-case)