---
title: "കർക്കിടകവാവ് ബലി :  പിതൃ മോക്ഷത്തിനായ് തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയത് ആയിരങ്ങൾ"
english_title: "Karkidakavavu :  Thousands flock to Taliparamba Trichambaram Sree Krishna Temple for ancestral salvation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304338/karkidakavavu-thousands-flock-to-taliparamba-trichambaram-sree-krishna-temple-for-ancestral-salvation"
published_at: "2025-07-24T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881d3cfb2030_Screenshot_20250724_120309_Chrome.jpg"
keywords: []
---

# കർക്കിടകവാവ് ബലി :  പിതൃ മോക്ഷത്തിനായ് തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിയത് ആയിരങ്ങൾ

> **Lead Summary:** ക്ഷേത്രത്തിൽ ബലി തർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ടായിരുന്നത്.ബലി തർപ്പണ ചടങ്ങ് നടക്കുന്ന പിണ്ഡ കുളത്തിൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സ്ഥിരം സംവിധാനങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു.ഇന്ന് പുലർച്ചെ 5 മണിക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.വലിയ നിരയാണ് രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.ബലി തർപ്പണത്തിന് ശേഷം ഭക്തർക്കായി ലഘു ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു.

## Article Content

ക്ഷേത്രത്തിൽ ബലി തർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ടായിരുന്നത്.ബലി തർപ്പണ ചടങ്ങ് നടക്കുന്ന പിണ്ഡ കുളത്തിൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ച് ബലിയിടാനുള്ള സ്ഥിരം സംവിധാനങ്ങൾ നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു.ഇന്ന് പുലർച്ചെ 5 മണിക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.വലിയ നിരയാണ് രാവിലെ മുതൽ തന്നെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.ബലി തർപ്പണത്തിന് ശേഷം ഭക്തർക്കായി ലഘു ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304338/karkidakavavu-thousands-flock-to-taliparamba-trichambaram-sree-krishna-temple-for-ancestral-salvation)