തളിപ്പറമ്പ് : കീഴാറ്റൂർ മാന്തംകുണ്ട് പ്രദേശങ്ങളിലെ ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിൽ ഇടപെടാതെ മാറിനിന്ന സി പി.എം ജനങ്ങളുടെ പ്രതിഷേദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് നഗരസഭയ്ക്കെതിരെ സമരങ്ങൾക്കിറങ്ങുന്നത്
നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർപേഴ്സൺ കല്ലിങ്കീൽ പത്മനാഭൻ എന്നിവർ പ്രസ്താവിച്ചു.


അശാസ്ത്രീയ ബൈപാസ് നിർമ്മാണം മൂലം കീഴാറ്റൂർ -മാന്തങ്കുണ്ട് പ്രദേശ വാസികൾ ദുരിതമനുഭവിക്കുകയാണ്.കൂടാതെ പുളിമ്പറംമ്പ പ്രദേശം ഉൾപ്പടെ മണ്ണിടിച്ചൽ പാരിസ്ഥിതിക ഭീഷണിയും നേരിടുകയാണ്.
വികസന - ശുചിത്വ പ്രവർത്തനങ്ങളിൽ
വർഷങ്ങളായി സംസ്ഥാന- ജില്ലാ തലങ്ങളിൽ മികച്ച മുന്നേറ്റമാണ് നഗരസഭ നടത്തിക്കൊണ്ടിരിക്കുന്നത്.
കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടങ്ങൾ.
ശുചിത്വ മാലിന്യ പ്രശ്നങ്ങളിൽ സംസ്ഥാന - ജില്ലാതലങ്ങളിൽ സർക്കാറിന്റെ അംഗീകാരം നേടിയെ ടുക്കുവാനും സാധിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട സംഭവങ്ങളെ പാർവ്വതീകരിച്ച് വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമിക്കുന്നത്.
നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നും മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടപ്പോൾ
ഹോട്ടൽ അടച്ചുപൂട്ടുകയും
നഗരത്തിലെ
സ്ഥാപനങ്ങളിൽ വ്യാപക പരിശോധനകളുൾപ്പെടെ കർശനമായ നടപടികളും സ്വീകരിച്ചിരുന്നു.
15 - വർഷം നഗരസഭ ഭരിച്ചവർ കുവോട് - കീഴാറ്റൂർ പ്രദേശത്തെ മാലിന്യ പ്രശ്ന പരിഹാരത്തിന് എന്ത് ചെയ്തുവെന്ന് സമൂഹത്തോട് വ്യക്തമാക്കണം.
കഴിഞ്ഞ ഒമ്പതര വർഷമായി യു ഡി എഫ് ഭരണസമിതി ഗ്രീൻ ചാനൽ - സലാമത്ത് നഗർ കാക്കത്തോട് - പാളയാട് ഡ്രൈനേജ് പദ്ധതി ആരംഭിച്ചത്.
നിലവിലുള്ള ഭരണസമിതി 8-കോടിയോളം രൂപ വകയിരുത്തുകയും അഞ്ചു കോടിയുടെ പ്രവർത്തി പൂർത്തീകരിച്ച് കഴിഞ്ഞു.
മൂന്നാം ഘട്ടം
കീഴാറ്റൂർ കുവോട് പ്രദേശത്തേക്കുള്ള ഡ്രൈനേജ് പദ്ധതി നടപ്പിലാക്കാനാണ് നഗര ഉദ്ദേശിക്കുന്നത്.ഇതോടൊപ്പം മലിന ജലശുദ്ധീകരണ പ്ലാന്റിന്റെ കപ്പാസിറ്റി നിന്ന് 10 ലക്ഷം ലിറ്ററായി വർദ്ധിപ്പിച്ച് അംഗീകാരം ലഭിച്ചു കഴിഞ്ഞു.
ട്രീറ്റ്മെന്റ് പ്ലാന്റ് വിലപ്പെടുത്തുന്നതിന് വീവേഴ്‌സ് സൊസൈറ്റിയുടെ 11 സെന്റ് സ്ഥലം ഏറ്റെടുക്കാൻ നടപടി പൂർത്തീകരിച്ചെങ്കിലും വ്യവസായ വകുപ്പിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പദ്ധതി വഴിമുടങ്ങി നിൽക്കുകയാണ്.
ഗതാഗതക്കുക്കിനാൽ വീർപ്പുമുട്ടുന്ന നഗരത്തിൽ വർഷങ്ങൾക്കു മുമ്പ് അനുവദിച്ച ട്രാഫിക് പോലീസ് സ്റ്റേഷൻ പയ്യന്നൂരിലേക്ക് മാറ്റുകയാണ് ചെയ്തത്.
നഗരസഭയും താലൂക്ക് വികസന സമിതിയും ഗവണ്മെന്റിന്റെനോടും
സ്ഥലം എം എൽ എ യുടെയും ശ്രദ്ധയിൽപെടുത്തിയെങ്കിലും പകരം അനുവദിച്ചില്ല.
തളിപ്പറമ്പ് ബസ്റ്റാൻ്റ് ,ട്രഞ്ചിംഗ് ഗ്രൗണ്ട് ,ട്രീറ്റ്മെൻ്റ് പ്ലാൻ്റ് മന്ന -ചിറവക്ക് ട്രാഫിക്ക് സിഗ്നലുകൾ,ബഡ്‌സ് സ്കൂൾ,
ഗവൺമെൻ്റ് മപ്പിള യു പി സ്കൂൾ ഏറ്റെടുക്കൽ, നാഷണൽ ഹൈവെ ഡിവൈഡർ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ മാറി മാറി വന്ന നഗരസഭയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കിയത്.
തളിപ്പറമ്പിലെ എല്ലാ പ്രവർത്തനങ്ങളും എം എൽ എ യുടെതാണെന്ന് പറഞ്ഞ് സി പി എം എട്ട് കാലി മമ്മുഞ്ഞി ചമയുകയാണെന്നും
കീഴാറ്റൂർ ബൈപാസ്
ഉൾപ്പടെ ജനകീയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള സി പി എമ്മിന്റെ രാഷ്ട്രീയ പ്രേരിതമായ നീക്ക ങ്ങളുടെ ഭാഗമായാണ്
നഗരസഭക്കെതിരായി അനാവശ്യ സമരമെന്നും ഇരുവരും പ്രസ്താവനയിൽ കൂട്ടിചേർത്തു.
Murshidakongai