---
title: "സ്വകാര്യ ബസ്ന്റെ മരണപ്പാചിലിൽ പൊലിഞ്ഞത് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ "
english_title: "Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303663/accident"
published_at: "2025-07-20T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സ്വകാര്യ ബസ്ന്റെ മരണപ്പാചിലിൽ പൊലിഞ്ഞത് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ 

> **Lead Summary:** കണ്ണൂർ താണയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 19 കാരനായ വിദ്യാർത്ഥി ദേവനന്ദ് എന്ന യുവാവ് ദാരുണമായി മരിച്ചു.

## Article Content

കണ്ണൂർ താണയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 19 കാരനായ വിദ്യാർത്ഥി ദേവനന്ദ് എന്ന യുവാവ് ദാരുണമായി മരിച്ചു.

കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ( 19 ) ആണ് മരിച്ചത്.സ്കൂട്ടർ യാത്രികനെ ഇടിച്ച് ദേഹത്തൂടെ ബസ് കയറി ഇറങ്ങി കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്.

മുന്നിൽ നിർത്തിയ കാറിന് പിന്നാലെ ദേവനന്ദ് സ്കൂട്ടർ നിർത്തിയിരുന്നു. പിന്നീട് കാറിന്റെ വലത് വശം വഴിയായി വീണ്ടും റോഡിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണ് വേഗത്തിൽ വന്ന ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303663/accident)