ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വടക്കുമ്പാട് പ്രവർത്തിച്ചു വരുന്ന ഫാത്തിമ റെസ്റ്റോറന്റ്, റെസ്റ്റോറന്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമ, കെ വി അസ്മ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് പിഴ ചുമത്തി. സ്‌ക്വാഡ് ഫാത്തിമ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന പന്നി ഫാമിലേക്ക് ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് പോകുന്ന ബിന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബിന്നിലും ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടു. ഹോട്ടലിന്റെ ഇടത് വശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായും വലിച്ചെറിഞ്ഞിരിക്കുന്നതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിന് 10000 രൂപയും സ്ഥലമുടമയ്ക്ക് 5000 രൂപയും പിഴ ചുമത്തി. കെ വി അസ്മ എന്നവരുടെ ഉടമസ്ഥതയിലുള്ള അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാട്ടേഴ്‌സിന്റെ പല ഭാഗങ്ങളിലും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിയ തോതിൽ വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടെത്തി. ബാത്‌റൂമിൽ നിന്നുള്ള മലിനജലം തുറസായി ഒഴിക്കി വിടുന്നതായും ശ്രദ്ധയിൽ പെട്ടു. ക്വാർട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, രാമന്തളി ഗ്രാമപഞ്ചായത്ത് ക്ലാർക് അജിനാസ് രാമന്തളി എഫ്. എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കെ വി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സന്തോഷ് ഇ വി,പ്രിയ എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal