കണ്ണൂർ :കാത്തിരിപ്പിന് അവസാനമാകുന്നു.നാടുകാണി സൂ ആൻഡ് സഫാരി പാർക്ക് നെ സംബന്ധിച്ചു നല്ല വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.പാർക്ക് നിർമിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പിന് 252.8 ഏക്കർ ഭൂമി കൈമാറി ഉത്തരവായി.
ഇനി പദ്ധതിക്കായി വിശദമായ ഡി പി ആർ തയ്യാറാക്കേണ്ടതുണ്ട് . ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തിയിലേക്ക് ഉദ്യോഗസ്ഥർ ഉടനെ തന്നെ കടക്കും.ഇതിനായി 2 കോടി രൂപ കേരള സർക്കാർ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പ്ലാന്റേഷൻ കോർപ്പറേഷൻ നഷ്ടമാകുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ചും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പ്ലാന്റേഷനിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സഫാരി പാർക്കിൽ ജോലി നൽകാനും നിർദ്ദേശമുണ്ട്.
Zoo and safari park in Nafukani