---
title: "വിപിൻ്റെ കൊലപാതകം; സഹോദരൻ അറസ്റ്റിൽ, മരണകാരണം ജനനേന്ദ്രിയം തകർന്നത് "
english_title: "vipin murder at pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30296/vipin-murder-at-pazhayangadi"
published_at: "2022-03-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6225ca7d7e83a_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വിപിൻ്റെ കൊലപാതകം; സഹോദരൻ അറസ്റ്റിൽ, മരണകാരണം ജനനേന്ദ്രിയം തകർന്നത് 

> **Lead Summary:** **പഴയങ്ങാടി : **വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വെങ്ങര ഇഎം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിനോദ് നെയാണ് പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

## Article Content

**പഴയങ്ങാടി : **വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. വെങ്ങര ഇഎം.എസ് മന്ദിരത്തിന് സമീപമുള്ള പുതിയ പുരയിൽ വിനോദ് നെയാണ് പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് വിട്ടിൽ വെച്ച് സഹോദരൻമാർ തമ്മിൽ വാക്ക് തർക്കവും തുടർന്ന് സംഘർഷവും ഉണ്ടായത്. വിനോദിൻ്റെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിനോദിൻ്റെ അനുജൻ വിപിനിനെ (32) പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്നലെ രാത്രിയോടെ മരണ പെടുകയാണ് ഉണ്ടായത്.

ചവിട്ടെറ്റ് വിപിൻ്റെ ജനനേന്ദ്രിയം തകരുകയായിരുന്നു. വെങ്ങരയിലെ പുതിയ പുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ് വിപിൻ. അരുൺ മറ്റൊരു സഹോദരനാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30296/vipin-murder-at-pazhayangadi)