---
title: "ആന്തൂർ നഗരസഭ കുടുംബശ്രീ ചലനം മെൻ്റർഷിപ്പ് രണ്ടാം ഘട്ടം. ഇന്ന് ആരംഭിച്ചു "
english_title: "Chalanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301734/chalanam"
published_at: "2025-07-10T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686fa8f53f986_IMG-20250710-WA0112(1).jpg"
keywords: []
---

# ആന്തൂർ നഗരസഭ കുടുംബശ്രീ ചലനം മെൻ്റർഷിപ്പ് രണ്ടാം ഘട്ടം. ഇന്ന് ആരംഭിച്ചു 

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ കുടുംബശ്രീചലനം മെൻ്റർഷിപ്പ് പ്രോഗ്രാം- അർബൻ സി ഡി എസ്സുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പിലാക്കുന്ന ചലനം മെന്റർഷിപ് പ്രോഗ്രാമിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്സിൽ ADS ഭരണ സമിതി അംഗങ്ങൾക്കുള്ള രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം ഇന്ന് ആരംഭിച്ചു.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ കുടുംബശ്രീചലനം മെൻ്റർഷിപ്പ് പ്രോഗ്രാം- അർബൻ സി ഡി എസ്സുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനു വേണ്ടി കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പിലാക്കുന്ന ചലനം മെന്റർഷിപ് പ്രോഗ്രാമിൽ രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആന്തൂർ നഗരസഭ കുടുംബശ്രീ സിഡിഎസ്സിൽ ADS ഭരണ സമിതി അംഗങ്ങൾക്കുള്ള രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം ഇന്ന് ആരംഭിച്ചു.

പരിശീലന ക്ലാസ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

സി ഡി എസ്സ് ചെയർപേഴ്സൺ കെ.പി.ശ്യാമള അധ്യക്ഷയായ ചടങ്ങിൽ സി ഡി എസ്സ് മെമ്പർ സെക്രട്ടറി ബി. അനുശ്രീ സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ വി. സതീദേവി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉപസമിതി അംഗങ്ങൾ, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ, കമ്യുണിറ്റി ഓർഗനൈസർ, IRGമാർ, MEC തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭയിലെ 28 വാർഡുകളിലെയും ADS ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം ജൂലൈ 10 മുതൽ 19 വരെ 5 ബാച്ചുകളായാണ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301734/chalanam)