---
title: "കണ്ണൂരിൽ പണിമുടക്ക് സമ്പൂർണ്ണം "
english_title: "National Strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301551/national-strike"
published_at: "2025-07-09T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e6ffe97c8f_IMG-20250709-WA0057.jpg"
keywords: []
---

# കണ്ണൂരിൽ പണിമുടക്ക് സമ്പൂർണ്ണം 

> **Lead Summary:** തളിപ്പറമ്പ് : കടകമ്പോളങ്ങളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകൾ തുറന്നെങ്കിലും ഹാജർ നില കുറവായിരുന്നു. തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു. ഹർത്താലിന് സമാനമായിരുന്നു തളിപ്പറമ്പിലെ സ്ഥിതി. പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ആലക്കോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലും പണിമുടക്ക് പൂർണമായിരുന്നു. കട കമ്പോളങ്ങൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. ആശുപത്രിയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. അതേ സമയം തളിപ്പറമ്പിൽ ഗോഡൗണിലേക്ക് ഗ്യാസ് എടുക്കാൻ പോയ ജീവനക്കാരനെ സമരനുകൂലികൾ വഴിയിൽ തടഞ്ഞു.

## Article Content

തളിപ്പറമ്പ് : കടകമ്പോളങ്ങളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകൾ തുറന്നെങ്കിലും ഹാജർ നില കുറവായിരുന്നു. തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു. ഹർത്താലിന് സമാനമായിരുന്നു തളിപ്പറമ്പിലെ സ്ഥിതി. പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ആലക്കോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലും പണിമുടക്ക് പൂർണമായിരുന്നു. കട കമ്പോളങ്ങൾ ഒന്നും തുറന്നു പ്രവർത്തിച്ചില്ല. ആശുപത്രിയിലേക്കുള്ള സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. അതേ സമയം തളിപ്പറമ്പിൽ ഗോഡൗണിലേക്ക് ഗ്യാസ് എടുക്കാൻ പോയ ജീവനക്കാരനെ സമരനുകൂലികൾ വഴിയിൽ തടഞ്ഞു.

ശ്രീകണ്ഠപുരത്തും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭവങ്ങൾ അരങേറി.ശ്രീകണ്ഠപുരത്ത് അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടു.

ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസിലാണ് അധ്യാപകരുടെവാഹനങ്ങളുടെ ടെയറിൻ്റെ കാറ്റ്സമരാനുകൂലികൾ അഴിച്ചുവിട്ടത്. കെപിഎസ്ടിഎ.എച്ച്എസ്എസ്ട‌ിഎ

യൂണിയനുകളിൽപ്പെട്ട 15അധ്യാപകരാണ്ഹാജരായത്. പുറത്തു നിന്നെത്തിയ സമരാനുകൂലികൾ സ്‌കൂളിൽ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാറുൾപ്പെടെ 7 വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്.സംഘർഷത്തെ തുടർന്ന് പൊലീസ്സ്ഥലത്തെത്തി. അധ്യാപകർ സ്കൂളിൽ തന്നെതുടരുകയാണ്.കുട്ടികൾഇല്ലാത്തതിനാൽ ക്ലാസ് നടക്കുന്നില്ല. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക സിജിയെ ഓഫിസിൽപൂട്ടിയിട്ടത്. പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികൾ വാക്കേറ്റം നടത്തി.പൊലീസ്എത്തിയാണ് പ്രശ്നം പരിഹരിച്ചത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301551/national-strike)