പട്ടുവം. കെ സ്മാർട്ട് അപാകതകൾ പരിഹരിക്കുക, പി എം എ വൈ പദ്ധതി കാര്യക്ഷമമാക്കുക, അ ശാസ്ത്രീയമായ വാർഡ് വിഭജനം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികൾ പട്ടുവം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സഭാ സംഘടിപ്പിച്ചു. മെമ്പേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. കെ ഹാമിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു,
കെ ഷാഹുൽ ഹമീദ്, ടി പി സുബൈർ, എസ്പി സൈനബ, കെ ഷഫീഖ്, അസ്ലം മുതുകുട, സി കെ മജീദ്, കെ റസിയ എന്നിവർ പ്രസംഗിച്ചു. കെ നാസർ സ്വാഗതവും, സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു
Protest