കണ്ണൂർ :അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും മാത്രം കൈമുതലാക്കി കേരളം ഭരിക്കുന്ന പിണറായി സർക്കാരിൻറെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നതിനും കാൽനടയാത്രക്ക് പോലും പറ്റാത്ത വിധത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള റോഡുകളുടെ ശോചനീയാവസ്ഥയുംപൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിൽ സർക്കാർ സ്ഥാപനങ്ങളും ആതുരാലയങ്ങളും പ്രവർത്തിക്കുന്നു വെന്ന ഉത്തരവാദത്തപ്പെട്ടവരുടെ ആവലാതികൾ പോലും പരിഗണിക്കാതെ ജനജീവിതത്തിന് ഒരു വിലയും കൽപ്പിക്കാതെ ഭരണം തുടർന്നു കൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ വികല നയത്തിന്നെതിരെ യും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുവാൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജൂലൈ 10 ന് കാലത്ത് 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് പടിക്കലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുക. യോഗത്തിൽ പ്രസിഡൻ്റ് അഡ്വ.അബ്ദുൽകരീം ചേലേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള സ്വാഗതം പറഞ്ഞു.ജില്ലാഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ. എ. ലത്തീഫ്, വി പി വമ്പൻ ,കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലിഹാജി,ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി എ . തങ്ങൾ, അൻസാരിതില്ലങ്കേരി, സി .കെ.മുഹമ്മദ്മാസ്റ്റർ,അഡ്വ.എം.പി.മുഹമ്മദലി, മഹമൂദ് അള്ളംകുളം, ടി പി മുസ്തഫ ചെണ്ടയാട്, എൻ കെ റഫീഖ് മാസ്റ്റർ, പി കെ സുബൈർ, ബി കെ അഹമ്മദ് പങ്കെടുത്തു.
Muslim League Kannur