മുംബൈ : ദുര്‍മന്ത്രവാദമെന്ന പേരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്‍റെയും നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച് യുവാവ്. ഭാര്യയുടെ സഹോദരന്‍റെ വിവാഹം നടത്താന്‍ മന്ത്രവാദം ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നചിത്രമെടുക്കാൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നവി മുംബൈയിലാണ് സംഭവം. സഹോദരന്‍റെ വിവാഹം നടക്കാത്തതില്‍ ഭാര്യയും ഭാര്യാമാതാവും ഏറെ ദുഃഖിതരായിരുന്നു അത് മുതലെടുത്താണ് പ്രതി ദുര്‍മന്ത്രവാദം നടത്തിയത്.
മന്ത്രവാദത്തിനിടെ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരാകാന്‍ യുവാവ് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ഇത് മന്ത്രവാദത്തിന്‍റെ ഭാഗമാണെന്നും നഗ്നരായേ പറ്റൂ എന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് നഗ്നരായ ഭാര്യയോടും ഭാര്യാമാതാവിനോടും നഗ്നരായിത്തന്നെ ഫോണില്‍ ചിത്രമെടുക്കാനും യുവാവ് ആവശ്യപ്പെട്ടു. ചടങ്ങിന്‍റെ ഭാഗമാണെന്ന് രീതിയില്‍ ചിത്രവുമെടുപ്പിക്കുകയായിരുന്നു.
young man conducts nude photoshoot of wife and mother-in-law