---
title: " ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ബിന്ദു വിന്റെ വീട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ "
english_title: "Veena George "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300618/veena-george"
published_at: "2025-07-05T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868abe036ca3_Screenshot_20250705_100616_Google.jpg"
keywords: []
---

#  ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് ബിന്ദു വിന്റെ വീട് സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ 

> **Lead Summary:** കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിച്ചേക്കുമെന്ന് റിപോർട്ടുകൾ. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. ജില്ലാ കലക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടാവും സമർപ്പിക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

## Article Content

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിച്ചേക്കുമെന്ന് റിപോർട്ടുകൾ. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന് സംസ്ഥാന സർക്കാരിന് കൈമാറും. ജില്ലാ കലക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടാവും സമർപ്പിക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. 'ആ കുടുംബത്തിന്റെ്റെ ദു:ഖം എൻ്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ആദരാഞ്ജലി അർപ്പിക്കുകയുംചെയ്യുന്നതായിരുന്നു കുറിപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300618/veena-george)