---
title: "ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "bike accident cherukunn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/30058/bike-accident-cherukunn"
published_at: "2022-03-06T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622452b17a9b5_Untitled-2 web.jpg"
keywords: []
---

# ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** **ചെറുകുന്ന്: **ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മോറാഴ ഈലിപ്പുറത്തെ ഉമ്മത്തിരിയൻ ഹൗസിൽ യു. മനോജ് കുമാർ ആണ് മരിച്ചത്. ചെറുകുന്ന് സെയ്ന്റ മാർട്ടിൻ ഹോസ്പിറ്റലിന് സമീപം ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

## Article Content

**ചെറുകുന്ന്: **ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മോറാഴ ഈലിപ്പുറത്തെ ഉമ്മത്തിരിയൻ ഹൗസിൽ യു. മനോജ് കുമാർ ആണ് മരിച്ചത്. ചെറുകുന്ന് സെയ്ന്റ മാർട്ടിൻ ഹോസ്പിറ്റലിന് സമീപം ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.

കീഴറ ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന KL 59. V 5901 നമ്പർ ബൈക്ക് നിയന്ത്രണം വിട്ട്  ഹോസ്പിറ്റലിന് സമീപമുള്ള വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രസ്തുത വാഹനമോടിച്ച മനോജിനെ സാരമായ പരിക്കുകളോടെ നാട്ടുകാർ സെയ്ന്റ് മാർട്ടിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ അരിങ്ങളയൻ ഗോപാലന്റെയും ഉമ്മത്തിരിയൻ ജാനകിയുടെയും മകനാണ്. ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിൽ ജീവനക്കാരനാണ്. ഭാര്യ: ബേബി (ദാലിൽ) മക്കൾ: അഭിജിത്ത്, ആദിത്യൻ, ആരവ് സഹോദരങ്ങൾ: ചന്ദ്രിക (കണ്ണൂർധന ലക്ഷ്മി നഴ്സിങ്ങ് കോളേജ് താൽക്കാലിക ജീവനക്കാരി) പുഷ്പലത, വിനോദ് കുമാർ ( നിർമ്മാണ തൊഴിലാളി) ചിത്ര (നഴ്സ്, ലൂർദ് ഹോസ്പിറ്റൽ, തളിപ്പറമ്പ്) മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/30058/bike-accident-cherukunn)