---
title: "ഓവുചാലിൽ വീണ പശുവിനെ ഫയർഫോഴ്‌സ് അത്ഭുതകരമായി രക്ഷിച്ചു"
english_title: "Fire force "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300572/fire-force"
published_at: "2025-07-04T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868057b2bc22_Screenshot_20250704_221607_VN_-_Video_Editor.jpg"
keywords: []
---

# ഓവുചാലിൽ വീണ പശുവിനെ ഫയർഫോഴ്‌സ് അത്ഭുതകരമായി രക്ഷിച്ചു

> **Lead Summary:** തളിപ്പറമ്പ: പുളിമ്പറമ്പിൽ ഓവുചാലിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇന്ന് രാവിലെ 8.35 ഓടെ പുളിമ്പറമ്പ ജംഗ്ഷന് സമീപം പള്ളി ഭാഗ ത്തേക്കുള്ള റോഡിലാണ് സംഭവം. പ്രദേശവാസി യായ മാട്ടുമ്മൽ ഹൗസിൽ ഗിരിജയുടെ പശുവാണ് അപകടത്തിൽപ്പെട്ടത്. ഗിരിജ രണ്ട് പശുക്കളെ രാവിലെ മേയാൻ കൊണ്ടുപോവുമ്പോൾ കൂട്ടത്തി ലൊന്ന് കാൽതെന്നി ഓവുചാലിലേക്ക് വീഴുകയായിരുന്നു. വീഴ്‌ചയിൽ പിൻവശത്തെ കാലുകൾ മുകൾഭാഗത്തേക്ക് വരുന്ന വിധത്തിൽ മലർന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു പശു. മുൻഭാഗത്തെ രണ്ട് കാലുകൾ മടങ്ങിപ്പോയതിനാൽ പശുവിന് അനങ്ങാൻ പോലും സാധിക്കാത്ത വിധമാണ് ഓവുചാലിൽ അകപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറ ത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

## Article Content

തളിപ്പറമ്പ: പുളിമ്പറമ്പിൽ ഓവുചാലിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇന്ന് രാവിലെ 8.35 ഓടെ പുളിമ്പറമ്പ ജംഗ്ഷന് സമീപം പള്ളി ഭാഗ ത്തേക്കുള്ള റോഡിലാണ് സംഭവം. പ്രദേശവാസി യായ മാട്ടുമ്മൽ ഹൗസിൽ ഗിരിജയുടെ പശുവാണ് അപകടത്തിൽപ്പെട്ടത്. ഗിരിജ രണ്ട് പശുക്കളെ രാവിലെ മേയാൻ കൊണ്ടുപോവുമ്പോൾ കൂട്ടത്തി ലൊന്ന് കാൽതെന്നി ഓവുചാലിലേക്ക് വീഴുകയായിരുന്നു. വീഴ്‌ചയിൽ പിൻവശത്തെ കാലുകൾ മുകൾഭാഗത്തേക്ക് വരുന്ന വിധത്തിൽ മലർന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു പശു. മുൻഭാഗത്തെ രണ്ട് കാലുകൾ മടങ്ങിപ്പോയതിനാൽ പശുവിന് അനങ്ങാൻ പോലും സാധിക്കാത്ത വിധമാണ് ഓവുചാലിൽ അകപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറ ത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹ ദേവൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ ഫയർഫോഴ്സ‌് സ്ഥലത്തെത്തുകയും ചെയ്തു‌. ഓവുചാൽ പൊളിച്ച് പുറത്തെടുക്കാൻ ആലോചിച്ചെങ്കിലും ഹോസ് ഉപയോഗിച്ച് നടത്തിയ ശ്രമത്തിൽ പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സേനാംഗങ്ങളായ എം.വിനയ്ദാസ്, പി.വി.ലിഗേ ഷ്, സി.അഭിനേഷ്, കെ.സരി സത്യൻ എന്നിവരും രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300572/fire-force)