---
title: "വിസ തട്ടിപ്പ്-ഏട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി."
english_title: "Visa fraud "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300548/visa-fraud"
published_at: "2025-07-04T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867e168e2c3c_Screenshot_20250704_194226_Google.jpg"
keywords: []
---

# വിസ തട്ടിപ്പ്-ഏട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി.

> **Lead Summary:** ആലക്കോട്: കാനഡയില്‍ അക്കൗണ്ട് അസിസ്റ്റന്റ് വിസ വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

## Article Content

ആലക്കോട്: കാനഡയില്‍ അക്കൗണ്ട് അസിസ്റ്റന്റ് വിസ വാഗ്ദാനം ചെയ്ത് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തിരുവനന്തപുരം സ്വദേശി ജാസ്മിന്‍, അഭിലാഷ്, ചെറുപുഴയിലെ അരുണ്‍ എന്നിവരുടെ പേരിലാണ് കേസ്.

ആലക്കോട് കൊട്ടയാട്ടെ കുപ്പക്കാട്ട് വീട്ടില്‍ ജിബിന്‍ ജോസ്(27), അമല്‍, അനില്‍ എന്നിവരുടെ പരാതിയിലാണ് കേസ്.

2022 ഡിസംബര്‍ 8 നാണ് വിസക്കായി പ്രതികളുടെ അമാന്‍ ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്.

ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300548/visa-fraud)