---
title: "സ്വത്ത്‌ തർക്കം :  മധ്യവയസ്‌ക്കന്റെ കൈ തല്ലിയൊടിച്ചു."
english_title: "Pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300273/pariyaram"
published_at: "2025-07-03T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68664debe2696_Screenshot_20250703_150110_Google.jpg"
keywords: []
---

# സ്വത്ത്‌ തർക്കം :  മധ്യവയസ്‌ക്കന്റെ കൈ തല്ലിയൊടിച്ചു.

> **Lead Summary:** പരിയാരം: ഇളയമകള്‍ക്ക് സ്വത്ത് എഴുതി നല്‍കാത്തതിന് അച്ഛനെ രണ്ടംഗസംഘം വീട്ടില്‍കയറി കസേരകൊണ്ട് ഇടതുകൈ അടിച്ചുപൊട്ടിച്ചു.

## Article Content

പരിയാരം: ഇളയമകള്‍ക്ക് സ്വത്ത് എഴുതി നല്‍കാത്തതിന് അച്ഛനെ രണ്ടംഗസംഘം വീട്ടില്‍കയറി കസേരകൊണ്ട് ഇടതുകൈ അടിച്ചുപൊട്ടിച്ചു.

പരിയാരം കുണ്ടപ്പാറ പ്ലാവില വീട്ടില്‍ സുരേന്ദ്രനാണ്(61)മര്‍ദ്ദനമേറ്റത്.

ജൂലായ് 1 ന് രാവിലെ 11 നാണ് സംഭവം നടന്നത്.

സുരേന്ദ്രനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഗിനേഷ്, ശ്രീജി എന്നിവരുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300273/pariyaram)