---
title: " തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് മുന്നൊരുക്കം,  പൂക്കോത്ത്നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു."
english_title: "slab"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29923/slab"
published_at: "2022-03-05T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62234e3bd3481_slab.jpg"
keywords: []
---

#  തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് മുന്നൊരുക്കം,  പൂക്കോത്ത്നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു.

> **Lead Summary:** തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് മുന്നൊരുക്കം, പൂക്കോത്ത്നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു.

## Article Content

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് മുന്നൊരുക്കം, പൂക്കോത്ത്നടയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ മാറ്റി സ്ഥാപിച്ചു.

നാളെ തൃച്ചംബരം ഉല്‍സവം നടക്കാനിരിക്കെ സ്ഥലത്ത് ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകരുതെന്ന നഗരസഭ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ നിര്‍ദ്ദേശപ്രകാരമാണ്

ഇന്ന് രാവിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അബ്ദുല്‍ സത്താര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജോ പി ജോസഫ്, അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ലാബുകള്‍ മാറ്റി സ്ഥാപിച്ചത്.

പൊതുമരാമത്തിന്റെ അധീനതയിലുള്ള ദേശീയപാതയാണെങ്കിലും അടിയന്തിര പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചെയര്‍പേഴ്സന്‍ നിര്‍ദ്ദേശം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29923/slab)