---
title: "യുവാവിന്റെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ പ്രതികളെ തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തു."
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29921/arrest"
published_at: "2022-03-05T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62234c04804a3_arrest_taliparamba.jpg"
keywords: []
---

# യുവാവിന്റെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ പ്രതികളെ തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തു.

> **Lead Summary:** തളിപ്പറമ്പ്: പിതാവിനോട് മോശമായി പെരുമാറിയ വിരോധത്തിൽ ,അച്ഛനും മക്കളും സുഹൃത്തുംമൊറാഴ സ്വദേശിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

## Article Content

തളിപ്പറമ്പ്: പിതാവിനോട് മോശമായി പെരുമാറിയ വിരോധത്തിൽ ,അച്ഛനും മക്കളും സുഹൃത്തുംമൊറാഴ സ്വദേശിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.

ബക്കളം പൂതപ്പാറ സ്വദേശി തെക്കൽ മോസസ് (54), മക്കളായ റിജു (38) ,മുകേഷ്, (36) സുഷീർ (32), എന്നിവരെയാണ് തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 18 നാണ് ബക്കളം പൂതപ്പാറ സ്വദേശി കെ. പ്രകാശനെ (49) നാലംഗ സംഘം ഇരുമ്പടി കൊണ്ടും മറ്റും ആക്രമിച്ച് കാൽ തല്ലിയൊടിച്ചത്.

റോഡിലൂടെ നടന്നുപോകുകയായിരുന്ന പ്രകാശനെ പൂതപ്പാറയിൽ വെച്ച് സംഘം തടഞ്ഞ് നിർത്തി മർദ്ദിക്കുകയും ഇരുമ്പ് വടി കൊണ്ട് കാൽ തല്ലിയൊടിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസ്.

പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29921/arrest)