---
title: "യു പിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു"
english_title: "malayalee-jawan-who-was-shot-himself"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29894/malayalee-jawan-who-was-shot-himself"
published_at: "2022-03-05T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622330dd5e4a1_suicide_up.jpg"
keywords: []
---

# യു പിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

> **Lead Summary:** **കണ്ണൂര്‍ :** ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വിപിന്‍ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.

## Article Content

**കണ്ണൂര്‍ :** ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ വിപിന്‍ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.

കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയാണ് .യുപിയിലെ ചന്തൗലിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷ ഡ്യൂട്ടി ചെയ്ത് വരികയായിരുന്നു വിപിന്‍ ദാസ്. ഡ്യൂട്ടിക്കിടെയാണ് സംഭവം.

സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് ലഭിച്ച വിവരം. വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും മേലുദ്യോഗസ്ഥര്‍ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29894/malayalee-jawan-who-was-shot-himself)