---
title: "ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; കേരളത്തിൽ മഴയ്ക്ക് സാധ്യത"
english_title: "rain kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29825/rain-kerala"
published_at: "2022-03-05T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222cfd52e8e5_rain.jpg"
keywords: []
---

# ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; കേരളത്തിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം:** തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമർദ്ദം ഇപ്പോൾ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

## Article Content

**തിരുവനന്തപുരം:** തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപകൊണ്ട തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമർദ്ദം ഇപ്പോൾ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.

ഇന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് അടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തിൽ കേരളത്തിൽ മാർച്ച്‌ 7, 8 തിയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29825/rain-kerala)