---
title: "കോടിയേരി വീണ്ടും; സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സെക്രട്ടേറിയറ്റില്‍"
english_title: "cpm leader"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29759/cpm-leader"
published_at: "2022-03-04T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622216eaca673_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കോടിയേരി വീണ്ടും; സംസ്ഥാന കമ്മിറ്റിയില്‍ 16 പുതുമുഖങ്ങള്‍; റിയാസും സ്വരാജും സെക്രട്ടേറിയറ്റില്‍

> **Lead Summary:** **കൊച്ചി: **സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് 70 കാരനായ കോടിയേരി. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

## Article Content

**കൊച്ചി: **സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് 70 കാരനായ കോടിയേരി. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും, 17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം എം വർഗീസ്‌, എ വി റസ്സൽ, ഇ എൻ സുരേഷ്‌ബാബു, സി വി വർഗീസ്‌, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്‌, കെ എസ്‌ സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്‌, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ്‌ പുതുതായി കമ്മിറ്റിയിലെത്തിയത്‌. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29759/cpm-leader)