---
title: "വഞ്ചനാ കേസിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ"
english_title: "arrested after 21 years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29744/arrested-after-21-years"
published_at: "2022-03-04T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62220238a529a_download (13).jpg"
keywords: []
---

# വഞ്ചനാ കേസിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ് : **വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്.

## Article Content

**തളിപ്പറമ്പ് : **വിദേശത്ത് ജോൗലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 20,000 രൂപ വാങ്ങി വഞ്ചിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പിടികൂടി. കണ്ണപുരത്തെ പറമ്പത്ത് തേക്കിലെ വീട്ടില്‍ പി.ടി.രാജേഷിനെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് രാവിലെ അറസ്റ്റ് ചെയത്.

2001 ല്‍ ബക്കളം നെല്ലിയോട് സ്വദേശിയായ മുതലിയില്‍ ഗോവിന്ദന്‍ എന്നവരുടെ മകന് സൗദി അറേബ്യയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 20000 രൂപ വാങ്ങുകയും ജോലി ശരിയാക്കാതിരിക്കുകയും പൈസ തിരിച്ചു കൊടുക്കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രാജേഷ്. ഇപ്പോള്‍ ഏഴിലോട്ട് താമസിച്ചുവരുന്ന ഇയാളെ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒഅബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഏഴിലോട്ടെ താമസ സ്ഥലത്തുവെച്ച് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29744/arrested-after-21-years)