---
title: "പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു"
english_title: "training of police officers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29742/training-of-police-officers"
published_at: "2022-03-04T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222006616609_Untitled-2 web.jpg"
keywords: []
---

# പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയിലെ ശിശു സൌഹൃദ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘടനം ചെയ്തു. കണ്ണൂര്‍ പോലീസ് സഭാ ഹാളില്‍ വച്ച് നടന്ന പരിപാടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ഉത്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ജില്ലയിലെ ശിശു സൌഹൃദ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘടനം ചെയ്തു. കണ്ണൂര്‍ പോലീസ് സഭാ ഹാളില്‍ വച്ച് നടന്ന പരിപാടി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ഉത്ഘാടനം നിര്‍വ്വഹിച്ചു.

കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പോലീസ് സേനാംഗങ്ങള്‍ക്കാണു രണ്ടു ദിവസമായി നടത്തുന്ന പരിശീലന പരിപാടി. കേരളത്തില്‍ 128 പോലീസ് സ്റ്റേഷനുകളില്‍ ശിശു സൌഹൃദ പോലീസ് സ്റ്റേഷനുകളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ടൌണ്‍, പാനൂര്‍, കൂത്തുപറമ്പ, ആറളം, ഉളിക്കല്‍, പേരാവൂര്‍ എന്നീ പോലീസ് സ്റ്റേഷനുകള്‍ ശിശു സൌഹൃദ പോലീസ് സ്റ്റേഷനുകളാണ്. ജില്ലാ ക്രൈം ബ്രാഞ്ച് ACP ശ്രീ ടി പി പ്രേമരാജന്‍, നാര്‍കോട്ടിക് സെല്‍ ACP ശ്രീ ജസ്റ്റിന്‍ എബ്രഹാം, സ്പെഷ്യല്‍ ബ്രാഞ്ച് ACP ശ്രീ വിശ്വംഭരന്‍ നായര്‍, പാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീ ആസാദ് എം പി, കൂത്തുപറമ്പ ഇന്‍സ്പെക്ടര്‍ ശ്രീ ബിനു മോഹന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29742/training-of-police-officers)