---
title: "കരിമ്പം തോട്ടത്തിൽ ഇത്തവണ സൂര്യകാന്തി പൂക്കളും ഉൾപ്പെടുത്തി"
english_title: "sunflower farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29718/sunflower-farming"
published_at: "2022-03-04T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221dcb754fc3_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കരിമ്പം തോട്ടത്തിൽ ഇത്തവണ സൂര്യകാന്തി പൂക്കളും ഉൾപ്പെടുത്തി

> **Lead Summary:** **തളിപ്പറമ്പ് :** നടീൽ വസ്തുക്കളുടെ വിത്തൊരുക്കം നടക്കുന്ന കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ ഇത്തവണ സൂര്യകാന്തിപൂക്കൾ വിടരും. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവളർത്തുന്ന പാടത്തെ വരമ്പുകളിലും ഐ.ടി.കെ. വളപ്പിലുമാണ് സൂര്യകാന്തി ചെടികൾ നട്ടത്.

## Article Content

**തളിപ്പറമ്പ് :** നടീൽ വസ്തുക്കളുടെ വിത്തൊരുക്കം നടക്കുന്ന കരിമ്പത്തെ ജില്ലാ കൃഷിത്തോട്ടത്തിൽ ഇത്തവണ സൂര്യകാന്തിപൂക്കൾ വിടരും. തോട്ടത്തിൽ പച്ചക്കറികൾ നട്ടുവളർത്തുന്ന പാടത്തെ വരമ്പുകളിലും ഐ.ടി.കെ. വളപ്പിലുമാണ് സൂര്യകാന്തി ചെടികൾ നട്ടത്.

വയിലിലെ പച്ചക്കറികൾക്കുണ്ടാകുന്ന കീടങ്ങളെ അകറ്റാനും സൂര്യകാന്തിപൂക്കൾക്കാകുമെന്ന് ഫാം ഉദ്യോഗസ്ഥർ പറഞ്ഞു. പുറമെനിന്ന് കൊണ്ടുവന്ന വിത്ത് മുളപ്പിച്ചാണ് സൂര്യകാന്തി ചെടികൾ വളർത്തുന്നത്. നല്ല പൂക്കളുണ്ടായാൽ വിത്തെടുക്കലും വിതരണവും ജില്ലാ ഫാം ലക്ഷ്യമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29718/sunflower-farming)