---
title: "നടുവിൽ പഞ്ചായത്ത്: കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു"
english_title: "naduvil panchayath, congress issues"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29715/naduvil-panchayath-congress-issues"
published_at: "2022-03-04T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221dbc465186_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# നടുവിൽ പഞ്ചായത്ത്: കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു

> **Lead Summary:** **ആ​ല​ക്കോ​ട്: **ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ള്‍ ക​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കു​ന്നു. ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത ആ​ല​ക്കോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ചേ​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ന​ടു​വി​ലിലേ​യും ക​രു​വ​ഞ്ചാ​ലി​ലെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ ത​ത്കാ​ലം ചേ​രേ​ണ്ട​തി​ല്ലെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​രു​ന്നു.

## Article Content

**ആ​ല​ക്കോ​ട്: **ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍ ഉ​ട​ലെ​ടു​ത്ത പ്ര​ശ്ന​ങ്ങ​ള്‍ ക​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ​മാ​കു​ന്നു. ബു​ധ​നാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത ആ​ല​ക്കോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ചേ​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ന​ടു​വി​ലിലേ​യും ക​രു​വ​ഞ്ചാ​ലി​ലെ​യും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ ത​ത്കാ​ലം ചേ​രേ​ണ്ട​തി​ല്ലെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​ന് വി​രു​ദ്ധ​മാ​യി ന​ടു​വി​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്തു. അ​ടു​ത്ത ദി​വ​സം വ​രെ സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​വ​രെ പാ​ര്‍​ട്ടി ഓ​ഫി​സി​ല്‍ ക​യ​റ്റാ​നാ​കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍. ഡി​സി​സി തി​രി​ച്ചെ​ടു​ത്ത പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം കാ​ര​ണം ഓ​ഫീ​സി​ന് പു​റ​ത്ത് നി​ല്‍​ക്കേ​ണ്ടി വ​ന്നു.

കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യാ​തെ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നാ​വി​ശ്യ​പ്പെ​ട്ട് ന​ല്കി​യ പ്ര​മേ​യ​ത്തി​ന്‍​മേ​ല്‍ പ്രി​തി​ക​രി​ക്കാ​ത്ത മേ​ല്‍ ക​മ്മി​റ്റി​ക​ളു​ടെ തി​രു​മാ​ന​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ മാ​ത്ര​മാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​വശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

ബേ​ബി ഓ​ടം​പ​ള്ളി​യോ​ടൊ​പ്പം പാ​ര്‍​ട്ടി​വി​ട്ട ചി​ല ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​ന് വ​ന്ന​ത് ചെ​റി​യ വാ​ക്കേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ക​മ്മി​റ്റി യോ​ഗം ചേ​രാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു​പോ​യി. ബ്ലോ​ക്ക് പ്രസി​ഡ​ന്‍റി​ന്‍റെ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച്‌ ചി​ല​രെ മാ​ത്രം അ​റി​യി​ച്ച്‌ ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത​റി​ഞ്ഞ് ബ്ലോ​ക്ക് മ​ണ്ഡ​ലം ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു.

കെ.​ഗോ​വി​ന്ദ​ന്‍, പി.​പി. രാ​ഘ​വ​ന്‍, പി.​പി അ​ജ​യ​ന്‍, ബാ​ബു കി​ഴ​ക്കേ​പ്പ​റ​മ്ബി​ല്‍, വി​ന്‍​സെ​ന്‍റ് പ​ല്ലാ​ട്ട് സെ​ബാ​സ്റ്റ്യ​ന്‍ കു​ട​ക്ക​ച്ചി​റ​ക്കു​ന്നേ​ല്‍, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ജേ​ക്ക​ബ് പാ​ണം കു​ഴി, റെ​ജി​മോ​ന്‍ , ജോ​ര്‍​ജ് നെ​ല്ലു​വേ​ലി​ല്‍. ബി​ന്ദു ബാ​ല​ന്‍, കെ.​വി, മു​ര​ളി​ധ​ര​ന്‍, ടി.​പി, മാ​ധ​വ​ന്‍, ഷാ​ജി മു​തി​ര​മ​ല തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29715/naduvil-panchayath-congress-issues)