ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
Jun 18, 2025 04:32 PM | By Sufaija PP

കണ്ണൂർ :കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രാജസ്ഥാനില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജയ്പൂര്‍ ജോഡ് വാര കര്‍ധാനി പ്രൈമം പ്രതാപ് സര്‍ക്കിള്‍ പ്ലോട്ട് 154 ലെ  കമലേഷിനെ (20) ആണ് പിടികൂടിയത്. പോലീസ് സംഘം ഒരാഴ്ച്ചയോളം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്താണ് ജൂണ്‍-14 ന് അജ്മീറിന് സമീപം കിഷന്‍ഗഞ്ച് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്. കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്.

ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന സൈറ്റ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മെയ്-9 മുതല്‍ ജൂണ്‍ 5 വരെയുള്ള ഒരുമാസക്കാലമാണ് കുഞ്ഞിരാമന്‍ പണം നിക്ഷേപിച്ചത്.

എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടര്‍ന്ന് 2024 സപ്തംബര്‍ 16 നാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണത്തിനിടയില്‍ തട്ടിപ്പ് നടത്തിയവരില്‍ നിന്ന് 47,000 രൂപ കുഞ്ഞിരാമന് തിരികെ ലഭിച്ചിരുന്നു.

The main accused in the case of extorting Rs 38 lakh from a Kaithapram native by promising more profits from the stock market has been arrested.

Next TV

Related Stories
സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട കടമ്മനിട്ടയിൽ

Jul 18, 2025 01:38 PM

സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട കടമ്മനിട്ടയിൽ

സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട...

Read More >>
ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും

Jul 18, 2025 12:17 PM

ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും

ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം...

Read More >>
പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2025 10:48 AM

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

Jul 18, 2025 08:42 AM

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ

ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവും പിഴയും...

Read More >>
റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 18, 2025 08:35 AM

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലെർട് :സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

Jul 18, 2025 08:30 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:പ്രധാനധ്യാപികയെ സസ്പെൻന്റ് ചെയ്യാൻ നടപടി...

Read More >>
Top Stories

News Roundup

//Truevisionall