---
title: "പാമ്പുകടിയേറ്റയാൾക്കെതിരെ വനംവകുപ്പിന്റെ പരാതിയിൽ വിശ്വാസവഞ്ചന കേസെടുത്തു"
english_title: "forest department case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29646/forest-department-case"
published_at: "2022-03-04T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62219365c9562_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പാമ്പുകടിയേറ്റയാൾക്കെതിരെ വനംവകുപ്പിന്റെ പരാതിയിൽ വിശ്വാസവഞ്ചന കേസെടുത്തു

> **Lead Summary:** **പരിയാരം:** പാമ്പുകടിയേറ്റ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന തിനിടെ തുകയില്‍ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയില്‍ കേസ്. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ തിരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ പരാതിയില്‍ വിശ്വാസവഞ്ചനക്ക് പരിയാരം പോലീസ് കേസെടുത്തത്.

## Article Content

**പരിയാരം:** പാമ്പുകടിയേറ്റ വ്യക്തിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന തിനിടെ തുകയില്‍ പിശകുപറ്റി തെറ്റു മനസിലായിട്ടും അധികതുക കൈപ്പറ്റിയത് സര്‍ക്കാറിലേക്ക് തിരിച്ചടക്കാന്‍ വിസമ്മതിച്ച പാമ്പുകടിയേറ്റ വ്യക്തിക്കെതിരെ വനംവകുപ്പിന്റെ പരാതിയില്‍ കേസ്. പാമ്പുകടിയേറ്റ് ചികിത്സ ധനസഹായ തുക അധികമായി കൈപറ്റിയ ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രനെ തിരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ പരാതിയില്‍ വിശ്വാസവഞ്ചനക്ക് പരിയാരം പോലീസ് കേസെടുത്തത്.

2020 ആഗസ്ത് 14നാണ് പാമ്പുകടിയേറ്റ് ചികി ധനസഹായ തുകയായ 67,073 രൂപ കൈമാറാന്‍ ബേങ്ക് വഴി അടക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. എന്നാല്‍ തുക എഴുതി ചേര്‍ക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വരികയും 6,70,073 എന്ന് തെറ്റായി രേഖപ്പെടുത്തി തുക രവീന്ദ്രന്റെ അക്കൗണ്ടില്‍ 14 ന് എത്തിയതോടെ പിശക് മനസി ലായിട്ടും 17 ന് ഇയാള്‍ രണ്ടു ലക്ഷം രൂപ വീതം മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റി.

തുക വകമാറിയതോടെ വനം വകുപ്പ് അധികൃതര്‍ രവീന്ദ്രനുമായി ബന്ധപ്പെട്ടപ്പോള്‍ 55,000 രൂപ ഇയാള്‍ തിരിച്ചടച്ചു. ബാക്കിതുക അടയ്ക്കാതെ വന്നതോടെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29646/forest-department-case)