ഇരിണാവ്: മടക്കര ഡാമിന് സമീപത്ത് താമസിക്കുന്ന നിരിച്ചൻ സുലോചനയുടെ വീടാണ് കഴിഞ്ഞദിവസം ശക്തമായ മഴയിൽ തകർന്നു വീണത്. ആ സമയത്ത് വീടിനുള്ളിൽ മക്കൾ മൂന്നു പേരും ഉണ്ടായിരുന്നു.മകൻ ജിതേഷിന്റെ തലയ്ക്ക് ഓടുവീണ് പരിക്കേറ്റിരുന്നു. മറ്റ് രണ്ട് പെൺകുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മക്കൾ മൂന്നു പേരും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണ്.അത് കൊണ്ട് തന്നെ അമ്മയായ സുലോചനക്ക് ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ധർമ്മശാലക്കടുത്തുള്ള ബന്ധുവിന്റെ വാടക കോട്ടേഴ്സിലാണ് ഈ കുടുംബം ഇപ്പോൾ താമസിക്കുന്നത്. പഞ്ചായത്തിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ വന്നെങ്കിലും അവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിചിട്ടില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് താൽക്കാലികമായ താമസ സൗകര്യത്തിനുള്ള ഒരു സഹായവും ഇവർക്ക് ചെയ്തുകൊടുത്തില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.തകർന്നടിഞ്ഞ അവശിഷ് ട്ടങ്ങൾ DYFI ഇരിണാവ് മേഖല യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്
DYFI Youth Brigade helps house that collapsed due to heavy rain