---
title: " കണ്ണൂര്‍ റെയില്‍വെ ട്രാക്കിന് സമീപം തീപടര്‍ന്നത് പരിഭ്രാന്തി പരത്തി; ട്രയിന്‍ നിര്‍ത്തിയിട്ടു"
english_title: "railway_track"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29569/railway_track"
published_at: "2022-03-03T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220c17276666_w.jpg"
keywords: []
---

#  കണ്ണൂര്‍ റെയില്‍വെ ട്രാക്കിന് സമീപം തീപടര്‍ന്നത് പരിഭ്രാന്തി പരത്തി; ട്രയിന്‍ നിര്‍ത്തിയിട്ടു

> **Lead Summary:** കണ്ണൂർ: കണ്ണൂർ റെയിൽവെ ട്രാക്കിന് സമീപം തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

## Article Content

കണ്ണൂർ: കണ്ണൂർ റെയിൽവെ ട്രാക്കിന് സമീപം തീപടർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

തീ ആളിക്കത്തിയതിനെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂറുകളോളം നിർത്തിയിട്ടു. കണ്ണുർ ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

പാളത്തിന് സമീപമുള്ള കാടുകൾക്കും കരിയിലകൾക്കുമാണ് തീ അണച്ചത്.ഇതിന് സമാനമായി ആറളം ഫാമിലും ഇന്ന് വൻ തീപിടുത്തമുണ്ടായി. ഏക്കർ കണക്കിന് വനമേഖലകത്തിനശിച്ചു.കർണാടക വനാതിർത്തി വരെ തീ പടർന്നിട്ടുണ്ട്.

ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ ഭാഗികമായി അണച്ചത്.

പ്രദേശത്ത് അഗ്നി രക്ഷാ സേനയുടെ തീ അണയ്ക്കൽ തുടരുകയാണ്.

തളിപ്പറമ്പിലെ ആടിക്കും പാറപൊതുശ്മശാനത്തിലും ഇന്ന് തീ പിടിത്തമുണ്ടായി. നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായി തീ അണച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29569/railway_track)