ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത.

ഇടിമിന്നലോടു കൂടിയ മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത.
Jun 9, 2025 09:49 AM | By Sufaija PP

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


പുലർച്ചെ ഒരു മണിയിലെ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്.


ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rainy_updates

Next TV

Related Stories
കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച യുവാക്കൾ പിടിയിൽ

Jun 9, 2025 01:02 PM

കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച യുവാക്കൾ പിടിയിൽ

കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച യുവാക്കൾ പിടിയിൽ...

Read More >>
ആറ് ലിറ്റർ മദ്യവുമായി ഒറീസ സ്വദേശി പിടിയിൽ

Jun 9, 2025 12:07 PM

ആറ് ലിറ്റർ മദ്യവുമായി ഒറീസ സ്വദേശി പിടിയിൽ

ആറ് ലിറ്റർ മദ്യവുമായി ഒറീസ സ്വദേശി പിടിയിൽ...

Read More >>
നൻമ സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

Jun 9, 2025 11:53 AM

നൻമ സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

നൻമ സ്വയം സഹായ സംഘം ഉന്നത വിജയികളെ...

Read More >>
ഭർതൃപീഢനം:കുറുമാത്തൂർ  പയേരി സ്വദേശിക്കെതിരെ കേസ്

Jun 9, 2025 10:06 AM

ഭർതൃപീഢനം:കുറുമാത്തൂർ പയേരി സ്വദേശിക്കെതിരെ കേസ്

ഭർതൃപീഢനം:കുറുമാത്തൂർ പയേരി സ്വദേശിക്കെതിരെ...

Read More >>
ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

Jun 9, 2025 09:32 AM

ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

ചെറുകുന്ന് പുന്നച്ചേരിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ...

Read More >>
വഴിയാത്രക്കാരെ ദുരിതത്തിലാക്കി മാലിന്യം:നിയമ നടപടി സ്വീകരിക്കാതെ അധികൃതർ

Jun 9, 2025 09:19 AM

വഴിയാത്രക്കാരെ ദുരിതത്തിലാക്കി മാലിന്യം:നിയമ നടപടി സ്വീകരിക്കാതെ അധികൃതർ

വഴിയാത്രക്കാരെ ദുരിതത്തിലാക്കി മാലിന്യം:നിയമ നടപടി സ്വീകരിക്കാതെ അധികൃതർ...

Read More >>
Top Stories










News Roundup