---
title: "അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 15000 രൂപ വരെ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Unscientific waste disposal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295114/unscientific-waste-disposal"
published_at: "2025-06-08T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845b838d0819_IMG-20250608-WA0126.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 15000 രൂപ വരെ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന തറമ്മൽ അപ്പാർട്മെന്റ്സ്, മവ്വാർ കോംപ്ലക്സ്, ഹലോ വേൾഡ് എന്ന സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴയിട്ടു. സ്‌ക്വാഡ് തറമ്മൽ അപ്പാർട്മെന്റ്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുൻവശത്ത് പലയിടങ്ങളിലായി ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് വലിച്ചെറിഞ്ഞതായും കത്തിച്ചതായും കണ്ടെത്തി. അപ്പാർട്മെന്റിനു 5000 രൂപ പിഴ ചുമത്തുകയും ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സംവിധാനം ഒരുക്കാൻ നിർദേശം നൽകുകയും ചെയ്തു.സ്‌ക്വാഡ് മവ്വാർ കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കോംപ്ലക്സിന് പുറക് വശത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചുവരുന്നതായി കണ്ടെത്തി.വിശദമായ പരിശോധനയിൽ മവ്വാർ കോംപ്ലക്സിന് സമീപം പ്രവർത്തിച്ചു വരുന്ന ഹലോ വേൾഡ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചു വരുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തി. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് ഹലോ വേൾഡിന് 5000 രൂപ പിഴയിട്ടു.മവ്വാർ കോംപ്ലക്സിന് പുറക് വശത്തു തന്നെ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കോംപ്ലക്സ് ഉടമ നിർമ്മിച്ചു നൽകിയിരിക്കുന്ന കുഴിയിൽ ഇട്ടിരിക്കുന്നതായി കണ്ടെത്തി.ഭക്ഷണാവശിഷ്ടങ്ങളും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിയിൽ കണ്ടെത്തിയതിനെ തുടർന്നു കോംപ്ലക്സ് ഉടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം കോംപ്ലക്സിൽ ഒരുക്കി നൽകാൻ നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിന്റു റോബർട്ട്‌ തുടങ്ങിയവർ പങ്കെടുത്തു

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാട്ടൂൽ നോർത്തിൽ പ്രവർത്തിച്ചു വരുന്ന തറമ്മൽ അപ്പാർട്മെന്റ്സ്, മവ്വാർ കോംപ്ലക്സ്, ഹലോ വേൾഡ് എന്ന സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴയിട്ടു. സ്‌ക്വാഡ് തറമ്മൽ അപ്പാർട്മെന്റ്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ മുൻവശത്ത് പലയിടങ്ങളിലായി ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതായും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് വലിച്ചെറിഞ്ഞതായും കത്തിച്ചതായും കണ്ടെത്തി. അപ്പാർട്മെന്റിനു 5000 രൂപ പിഴ ചുമത്തുകയും ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സംവിധാനം ഒരുക്കാൻ നിർദേശം നൽകുകയും ചെയ്തു.സ്‌ക്വാഡ് മവ്വാർ കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കോംപ്ലക്സിന് പുറക് വശത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചുവരുന്നതായി കണ്ടെത്തി.വിശദമായ പരിശോധനയിൽ മവ്വാർ കോംപ്ലക്സിന് സമീപം പ്രവർത്തിച്ചു വരുന്ന ഹലോ വേൾഡ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചു വരുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തി. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചതിന് ഹലോ വേൾഡിന് 5000 രൂപ പിഴയിട്ടു.മവ്വാർ കോംപ്ലക്സിന് പുറക് വശത്തു തന്നെ ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കോംപ്ലക്സ് ഉടമ നിർമ്മിച്ചു നൽകിയിരിക്കുന്ന കുഴിയിൽ ഇട്ടിരിക്കുന്നതായി കണ്ടെത്തി.ഭക്ഷണാവശിഷ്ടങ്ങളും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിയിൽ കണ്ടെത്തിയതിനെ തുടർന്നു കോംപ്ലക്സ് ഉടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം കോംപ്ലക്സിൽ ഒരുക്കി നൽകാൻ നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിന്റു റോബർട്ട്‌ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295114/unscientific-waste-disposal)