---
title: "ഇനി പിടി വീഴും :ട്രെയിനുകളിൽ ആധാർ കാർഡ് പരിശോധന നിർബന്ധമാക്കി. വ്യാജ രേഖകൾക്ക് കടുത്ത ശിക്ഷ "
english_title: "Train rules"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295027/train-rules"
published_at: "2025-06-08T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68454d0955c15_Screenshot_20250608_141231_Google.jpg"
keywords: []
---

# ഇനി പിടി വീഴും :ട്രെയിനുകളിൽ ആധാർ കാർഡ് പരിശോധന നിർബന്ധമാക്കി. വ്യാജ രേഖകൾക്ക് കടുത്ത ശിക്ഷ 

> **Lead Summary:** കണ്ണൂർ:തീവണ്ടി യാത്രയിൽ ആധാർ കാർഡ് പരിശോധന കർശനമാക്കാൻ നിർദേശം.

## Article Content

കണ്ണൂർ:തീവണ്ടി യാത്രയിൽ ആധാർ കാർഡ് പരിശോധന കർശനമാക്കാൻ നിർദേശം.

ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയിൽവേ ഉത്തരവിട്ടു.

തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനം വന്നതിന് പിറകെയാണിത്.

കാറ്ററിങ്, ശുചീകരണ വിഭാഗം ജീവനക്കാരുടെയും ആധാറും പരിശോധിക്കണം. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ആൾമാറാട്ടവും ദുരുപയോഗവും തടയുക എന്നതാണ് ലക്ഷ്യം.

പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് തോന്നിയാൽ ഉടൻ റെയിൽവേ സംരക്ഷണ സേനയെയോ പോലീസിനെയോ വിവരം അറിയിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295027/train-rules)