---
title: "ആറായിരം കവിഞ്ഞു കോവിഡ് കേസുകൾ "
english_title: "Covid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295023/covid"
published_at: "2025-06-08T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684548b7861c9_Screenshot_20250608_135358_Google.jpg"
keywords: []
---

# ആറായിരം കവിഞ്ഞു കോവിഡ് കേസുകൾ 

> **Lead Summary:** ആറായിരത്തിനോട് അടുത്ത് രാജ്യത്തെ കോവിഡ് കേസുകൾ. പുതിയ കണക്കുകൾ പ്രകാരം 5,755 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

ആറായിരത്തിനോട് അടുത്ത് രാജ്യത്തെ കോവിഡ് കേസുകൾ. പുതിയ കണക്കുകൾ പ്രകാരം 5,755 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവുമധികം കോവിഡ് രോ​ഗികളുള്ള സംസ്ഥാനം കേരളമാണ്. 1806 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ട് പിന്നാലെ ​ഗുജറാത്ത് 717, ഡൽഹി 665 വെസ്റ്റ് ബെം​ഗാൾ 622 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ.

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം.

മഴക്കാലത്ത് സാധാരണ ജലദോഷ പനികളിലും സമാന ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യോപദേശം തേടണം.

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനി പോലെ വന്ന് പോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്ന് പോകുന്നതാണ്.

നാലഞ്ചുദിവസങ്ങൾക്ക് ഉള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, കോവിഡ് കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലെ യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യ സഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന പ്രതിരോധ കാര്യങ്ങൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295023/covid)