---
title: "സിലിണ്ടർ ലീക്കായി :അഗ്നി രക്ഷ സേന ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം "
english_title: "Cylinder Leakage "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294987/cylinder-leakage"
published_at: "2025-06-08T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845257288f5d_Screenshot_20250608_112313_Google.jpg"
keywords: []
---

# സിലിണ്ടർ ലീക്കായി :അഗ്നി രക്ഷ സേന ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു, അഗ്നിശമനസേന ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.കീഴാറ്റൂര്‍ ഇ.എം.എസ്.മന്ദിരത്തിന് സമീപത്തെ കലിക്കോട്ട് വീട്ടില്‍ കെ.വി.ശോഭനയുടെ വീട്ടിലാണ് ഇന്നലെ രാത്രി 9.10 ന് സംഭവം നടന്നത്.

## Article Content

തളിപ്പറമ്പ്: പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു, അഗ്നിശമനസേന ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.കീഴാറ്റൂര്‍ ഇ.എം.എസ്.മന്ദിരത്തിന് സമീപത്തെ കലിക്കോട്ട് വീട്ടില്‍ കെ.വി.ശോഭനയുടെ വീട്ടിലാണ് ഇന്നലെ രാത്രി 9.10 ന് സംഭവം നടന്നത്.

പുതിയ സിലിണ്ടര്‍ റഗുലേറ്ററില്‍ ഘടിപ്പിക്കുമ്പോള്‍ സംഭവിച്ച ന്യൂനത കാരണം ഗ്യാസ് പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു.ഉടന്‍ തന്നെ സിലിണ്ടര്‍ തുറന്ന സ്ഥലത്തേക്ക് മാറ്റിവെച്ച് അഗ്നിശമനസേനയെ വിവവരം അറിയിക്കുകയായിരുന്നു.

തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പാചകവാതക ചോര്‍ച്ച പരിഹരിച്ചത്.സേനാംഗങ്ങളായ ടി.വിജയ്, പി.വി.ഗിരീഷ്, പി.നിമേഷ്, വി.ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294987/cylinder-leakage)