---
title: "മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ പോലീസിന്റെ പിടിയില്‍"
english_title: "mdma_taliparamba_police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29495/mdma_taliparamba_police"
published_at: "2022-03-03T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220642306a5f_mdma_taliparamba.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ പോലീസിന്റെ പിടിയില്‍

> **Lead Summary:** തളിപ്പറമ്പ് : ബൈക്കില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കള്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയില്‍.

## Article Content

തളിപ്പറമ്പ് : ബൈക്കില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം ഡി എം എ യുമായി രണ്ടു യുവാക്കള്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയില്‍.

കല്യാശേരി കോലത്ത് വയല്‍ സ്വദേശികളായ പി. നവീന്‍ (30) , അമല്‍ റജി നോള്‍ഡ് (22) എന്നിവരെയാണ് എസ് ഐ പി. സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച കെ എല്‍ 13 എ കെ 5025 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇവരുടെ പക്കല്‍ നിന്നും 480 മില്ലി ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൃച്ചംബരം പാലാഴി റോഡില്‍ വച്ചാണ് എസ് ഐ അബ്ദുറഹിമാന്‍ ,എസ് സി പി ഒ മാരായ അഷ്‌റഫ്, പ്രമോദ് കടമ്പേരി, മുകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്റ് ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29495/mdma_taliparamba_police)