---
title: "കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു. "
english_title: "scooter_burned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29485/scooter_burned"
published_at: "2022-03-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62205c3ed1647_scootter.jpg"
keywords: []
---

# കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടർ തീവെച്ചു നശിപ്പിച്ചു. 

> **Lead Summary:** മുഴപ്പിലങ്ങാട്: കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സിക്രട്ടറി വി.പി.രാജീവൻ്റെ സ്ക്കൂട്ടർ തീവെച്ച് നശിപ്പിച്ചു.

## Article Content

മുഴപ്പിലങ്ങാട്: കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സിക്രട്ടറി വി.പി.രാജീവൻ്റെ സ്ക്കൂട്ടർ തീവെച്ച് നശിപ്പിച്ചു.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ഇത് സംബന്ധിച്ച് രാജീവൻ എടക്കാട് പോലീസിൽ പരാതി നല്കി. സ്ക്കൂട്ടറിൻ്റെ മുൻഭാഗവും പിൻഭാഗവും കത്തിയിട്ടുണ്ട്.

എടക്കാട് സി.ഐ.അനിൽ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പെട്രോൾ ടാങ്ക് ലക്ഷ്യമിട്ടാണ് പിൻഭാഗത്ത് തീവെച്ചതെന്നതിനാൽ സംഭവം ആസൂത്രിതമാണെന്നാണ് സൂചന. താലപ്പൊലി ഉത്സവം സംബന്ധിച്ച് ചർച്ച ചെയ്യാൻ എടക്കാട് പോലീസ് ഇന്ന് വൈകുന്നേരം 5 മണിക്ക് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിരിക്കെയാണ്

തീവെപ്പ് സംഭവം വീട്ട് വളപ്പിൽ പാർക്ക് ചെയ്ത സ്ക്കൂട്ടറിന് തൊട്ടടുത്ത് സഹോദരൻ്റെ ടാക്സി വാഹനം ഉണ്ടായിരുന്നുവെങ്കിലും ഉടനെ തീ അണച്ചതിനാൽ ഈ വാഹനത്തിലെക്ക് തീ പടർന്നില്ല കൂറുമ്പക്കാവിലെ താലപ്പൊലി മഹോത്സവം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഉണ്ടായ അക്രമ സംഭവം പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്‌ പുതുക്കുടി ശ്രീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29485/scooter_burned)